കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു; മാത്യു കുഴൽനാടനെതിരേ വിജിലൻസ് അന്വേഷണത്തിന് സാധ്യത

തിരുവനന്തപുരം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽ നാടൻ എംഎൽഎക്കെതിരേ വിജിലൻസ് അന്വേഷണത്തിന് സാധ്യത. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും അന്വേഷണം.സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ചൊവ്വാഴ്ച മാത്യു കുഴൽനാടനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിനുള്ള സാധ്യത തെളിയുന്നത്.

രാഷ്ട്രീയ പ്രതികാരം എന്ന വാദമുയർത്തിയാവും എംഎൽഎ അന്വേഷണത്തെ നേരിടുക. മാത്യു കുഴൽനാടൻ ഇന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

മാസപ്പടി വിവാദം നിയമസഭയിലുന്നയിക്കാൻ കോൺഗ്രസ് മടിച്ചപ്പോൾ ഒറ്റയ്ക്ക് വിഷയം നിയമസഭയിലവതരിപ്പിക്കാൻ‌ കുഴൽ നാടൻ തയാറായി. മാത്യുവിന് പാർട്ടി പൂർണ പിന്തുണ നൽകുമെന്നും ഏത് അന്വേഷണവും മാത്യു കുഴൽനാടൻ തന്നെ സ്വാഗതം ചെയ്തിട്ടുണ്ടെന്നുമാണ് കെ മുരളീധരൻ പ്രതികരിച്ചു.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനനാണ് മാത്യു കുഴൽനാടനെതിരേ പരാതി നൽകിയത്. നികുതി വെട്ടിപ്പിലൂടെയാണ് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും എംഎൽഎ സ്വന്തമാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്. 2021 മാർച്ച് 18ന് രജിസ്റ്റർ ചെയ്ത് ആധാരത്തിൽ 1.92 കോടി രൂപയാണ് കാണിച്ചത്. പിറ്റേ ദിവസം നൽകിയ തെരഞ്ഞെടുപ്പു സത്യവാങ് മൂലത്തിൽ കാണിച്ചത് 3.5 കോടി രൂപയും. ലക്ഷകണക്കിന് രൂീപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും കുഴൽ നാടൻ വെട്ടിച്ചതായാണ് ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →