ഹവായിയില്‍ തീ പടരുന്നു;
മരണം 53 ആയി
ഹവായ്: യു.എസിലെ ദ്വീപ് സംസ്ഥാനമായ ഹവായിയിലെ മൗവിയില്‍ കാട്ടുതീ പടരുന്നു. ചരിത്രനഗരമായ ലഹൈനയിലേക്കു പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ഇതുവരെ 53 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ പറയുന്നു. ആയിരത്തോളം പേരെ കാണാതായതായി പോലീസ് അറിയിച്ചു. 11,000 ത്തോളം പേരെ പ്രദേശത്തുനിന്ന് സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു. വൈദ്യുതിയില്ലാത്തതിനാല്‍ ജനം പ്രതിസന്ധിയിലാണ്.
സ്മാരകങ്ങളടക്കം 271 കെട്ടിടങ്ങളും ഒട്ടേറെ വാഹനങ്ങളും കത്തിനശിച്ചു. കടല്‍തീരപ്രദേശത്ത് കാറ്റിന്റെ ശക്തി കൂടുതലായതിനാല്‍ തീയണയ്ക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ പാടുപെടുകയാണ്. വീശിയടിച്ച ഡോറ കൊടുങ്കാറ്റില്‍ തീ തെക്കന്‍മേഖലകളിലേക്കും പടരുകയാണ്. ടൂറിസ്റ്റ് കേന്ദ്രമായ ദ്വീപുകളില്‍ സന്ദര്‍ശകര്‍ക്കു വിലക്കേര്‍പ്പെടുത്തി.
ബോംബ് വര്‍ഷിച്ചത് പോലെയാണ് ഇവിടെയെന്ന് ഹവായി ഗവര്‍ണര്‍ ഗ്രീന്‍ പറഞ്ഞു. ലഹൈന നഗരത്തെ പുനഃസ്ഥാപിച്ചെടുക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു.
ലഹൈനയിലെ തീപിടിത്തത്തെ വന്‍ ദുരന്തങ്ങുളുടെ പട്ടികയില്‍പെടുത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നഗരത്തെ പുനര്‍നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചു.