തൃശൂർ ജില്ലയിൽ നഴ്‌സുമാർ 2023 ഓഗസ്റ്റ് 10 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കും.മന്ത്രി കെ രാജൻ ഇടപെട്ട് ആദ്യഘട്ടത്തിൽ വിഷയത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും തുടർ നടപടികളുണ്ടായിരുന്നില്ല. പിന്നീട് കൃത്യമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടറും അറിയിച്ചിരുന്നു. എന്നാൽ നഴ്‌സുമാരുടെ നിർദേശങ്ങൾ അംഗീകരിക്കാതെ വന്നതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്.
നൈൽ ആശുപത്രിയിലെ നഴ്‌സുമാരെ എം.ഡി മർദിച്ചെന്ന ആരോപണത്തിലാണ് നഴ്‌സുമാരുടെ ദിവസങ്ങളായുള്ള പ്രതിഷേധം.യുഎൻഎയ്ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും അത്യാഹിത വിഭാഗത്തിലെ ജീവനക്കാരും പണിമുടക്കും. കൈപ്പറമ്പ് നൈൽ ആശുപത്രി ഉടമയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സമരം പിൻവലിക്കാൻ സർക്കാർ ഇടപെടണമെന്ന് ജൂബിലി മിഷൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.
. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 5000ത്തിലേറെ രോഗികൾ ചികിത്സയിലുണ്ടെന്നാണ് നിഗമനം. സമരം ഈ രോഗികളെ ബാധിക്കും എന്നതിനാൽ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ആശുപത്രി മാനേജ്‌മെന്റുകൾ.

