പുതുപ്പള്ളിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തുമെന്ന വാർത്ത തള്ളി മന്ത്രി വി എൻ വാസവൻ

പുതുപ്പള്ളിയിൽ സിപിഐഎം സ്ഥാനാർത്ഥി തന്നെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്ന് വി എൻ വാസവൻ. .അദ്ദേഹം . ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവിനെ പുതുപ്പളളിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ എൽഡിഎഫ് നീക്കം നടത്തുന്നുവെന്ന വാർത്ത മന്ത്രി വി എൻ വാസവൻ നിഷേധിച്ചു. ‘സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ ചർച്ചയൊന്നും നടക്കുന്നില്ലെന്നും കോൺഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് എവിടെ നിന്ന് കിട്ടിയ വാർത്തയാണെന്ന് എനിക്ക് അറിയുകയുമില്ല’. മത്സരിക്കാൻ യോഗ്യതയുള്ള ഒട്ടേറെ നേതാക്കൾ തങ്ങളുടെ പാർട്ടിയിലുണ്ട്. സ്ഥാനാർത്ഥി ആരെന്ന് നേതൃയോഗം ചർച്ച ചെയ്യുമെന്നും പിന്നീട് തീരുമാനം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.കോൺഗ്രസ് നേതാക്കളുമായി തങ്ങൾ ചർച്ച നടത്തിയെന്ന വാർത്തകൾ ദുരുദ്ദേശപരമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് വി എൻ വാസവൻ പറയുന്നു. അത് ആ ക്യാമ്പിൽ നിന്ന് തന്നെ വരുന്നതാണ്. അതെല്ലാം അടിസ്ഥാന രഹിതവുമാണ്. രാഷ്ട്രീയ പോരാട്ടത്തിന് തന്നെയാണ് പുതുപ്പള്ളിയിൽ തങ്ങൾ തയാറെടുക്കുന്നതെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.

പുതുപ്പള്ളിയിൽ ഇതുവരെ സ്ഥാനാർത്ഥി നിർണയം നടത്തിയിട്ടില്ലാത്ത എൽഡിഎഫ് കോട്ടയത്ത് തിരക്കിട്ട ചർച്ചകളാണ് നടത്തുന്നതെന്നായിരുന്നു വാർത്തകൾ. രണ്ട് കോൺഗ്രസ് നേതാക്കളെ ഉന്നമിട്ടാണ് കോട്ടയത്ത് ചർച്ചകൾ പുരോഗമിക്കുന്നതെന്നായിരുന്നു അഭ്യൂഹം. വർഷങ്ങളായി ഉമ്മൻ ചാണ്ടിയുടെ സന്തത സഹചാരിയായിരുന്ന, ഇപ്പോൾ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഒരു നേതാവിനെ എൽഡിഎഫ് പരിഗണിക്കുന്നുവെന്ന സൂചനയും പുറത്തെത്തിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →