വ്യാജ ബിരുദം: സ്വപ്നയെ പോലീസ് അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെയാണ് കേരള പോലീസ് അറസ്റ്റു ചെയ്യുക. ഇതിനായി എൻ ഐ എ കോടതി പോലീസിന് അനുമതി നൽകി.

സ്വപ്നയുടെ ബിരുദ സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി തേടി അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ് അസി.കമ്മീഷണർ സുനീഷ് ബാബു മഹാരാഷ്ട്രയിലെ അംബേദ്കർ ടെക്നിക്കൽ സർവ്വകലാശാലയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു.

ഐ ടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കിൽ ജോലി നേടിയത് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണന്ന് കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം. ഡി കേരള പോലീസിന് പരാതി നൽകിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ അംബേദ്കർ സർവ്വകലാശാല ബി കോം കോഴ്സ് നടത്തുന്നില്ലന്നും സ്വപ്ന പ്രഭ സുരേഷ് അവിടെ പഠിച്ചിട്ടില്ലന്നും സർവ്വകലാശാല പോലീസിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →