മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചു.

മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര ഗേൾസ് സ്‌കൂളിനു സമീപംകമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന് കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്. 2023 ഓ​ഗസ്റ്റ് 7 ന് പുലർച്ചെ 12.30 നാണ് സംഭവം. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

മാവേലിക്കര പൊലീസ് അൽപസമയത്തിനകം തന്നെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. സാങ്കേതിക വിദഗ്ധരേയും വാഹന വിദഗ്ധരേയും അടക്കം സ്ഥലത്തെത്തിച്ച് വാഹനം കത്താനുള്ള കാരണം കണ്ടെത്താനുളള ശ്മത്തിലാണ് പൊലീസ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →