ന്യൂഡൽഹി: കർണാടക വിജയ ശിൽപിയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ സുനിൽ കനഗോലു കേരളത്തിൽ കോൺഗ്രസിനായി തന്ത്രങ്ങൾ മെനയും. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് കനുഗോലു കേരളത്തിലെത്തുന്നത്. കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി രണ്ടാഴ്ച്ചക്കകം 20 മണ്ഡലങ്ങളെക്കുറിച്ചും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് രാഹുൽ ഗന്ധിയുടെ നിർദേശം.
മണ്ഡലങ്ങളിലെ എംപിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാവും റിപ്പോർട്ട് സമർപ്പിക്കുക. കേരളത്തിന്‍റെ പ്രചരണ ചുമതല ഏൽപ്പിക്കാനുള്ള ആദ്യഘട്ടമെന്ന നിലയിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച്ച മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ യോഗത്തിലേക്ക് കനഗോലുവിനെ ക്ഷണിക്കുകയായിരുന്നു.
കർണാടക സ്വദേശിയായ കനഗോലു ബിജെപി,ഡിഎംകെ, അണ്ണാഡിഎംകെ തുടങ്ങിയ നിരവധി പാർട്ടികൾക്കു വേണ്ടി 16 ഓളം തെരഞ്ഞെടുപ്പുകളാണ് കൈകാര്യം ചെയ്തിരിക്കുന്നത്.കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്.

