രാഹുലിന് ഓമനിക്കാൻ ‘പപ്പി’യെ സമ്മാനിച്ച് ഗോവ

പനാജി: ഗോവയിൽ നിന്ന് പോരും വഴി പുതിയൊരു വളർത്തു നായയെയും ഒപ്പം കൂട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൂന്നു മാസം പ്രായമുള്ള ജാക് റസൽ ടെറിയർ ഇനത്തിലുള്ള നായ്ക്കുഞ്ഞിനെയാണ് രാഹുൽ ഒപ്പം കൂട്ടിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ‌ സ്വകാര്യ സന്ദർശനത്തിനായി ഗോവയിലെത്തിയത്.

ഷെൽട്ടറിൽ നിന്നുമാണ് രാഹുൽ വളർത്തുനായയെ ഒപ്പം കൂട്ടിയത്. വൈകാതെ അതിനെ ഡൽഹിയിലെത്തിക്കുമെന്നും ശിവാനി പറയുന്നു. ഡൽഹിയിലേക്ക് തിരിച്ചു പോകുന്നതിനായി വിമാനത്താവളത്തിൽ പോകുന്ന വഴി വ്യാഴാഴ്ചയാണ് രാഹുൽ വളർത്തുനായ്ക്കളുടെ ഷെൽട്ടറിലെത്തിയത്. ഗോവൻ സന്ദർശനത്തിനിടെ എംഎൽഎ മാർ അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി രാഹുൽ ചർച്ച നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →