പരമ്പരാഗത ചികിത്സയ്ക്കായി വിദേശികള്‍ക്ക് ആയുഷ് വിസ അവതരിപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പരമ്പരാഗത ചികിത്സയുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആയുഷ് വിസ അവതരിപ്പിച്ചു. വിദേശ പൗരന്‍മാര്‍ക്ക് ആയുഷ് ചികിത്സയ്ക്കായി ഇന്ത്യയിലേക്കു വരാന്‍ സൗകര്യം നല്‍കുന്ന പ്രത്യേക വിസയാണ് ആയുഷ് വിസ. 2019-ലെ വിസ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പ്രത്യേക വിസ ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം അറിയിച്ചു.

ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്കാണ് ആയുഷ് വിസ അനുവദിക്കുക. ആയുഷ് ചികിത്സയ്ക്ക് ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ ഒരുക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഗുജറാത്തില്‍ നടന്ന ആഗോള ആയുഷ് നിക്ഷേപ സംഗമത്തില്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു. ആയുഷ് സംവിധാനത്തിന് കീഴില്‍ ചികിത്സ തേടുന്ന വിദേശികള്‍ക്ക് പുതുതായി ആയുഷ് വിസ വിഭാഗം സൃഷ്ടിച്ചത് സുപ്രധാന ചുവടുവെപ്പാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →