ഓഗസ്റ്റ് മൂന്നാം തിയതിവരെ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയ്ക്ക് ശമനമാകുന്നു. കനത്ത മഴയിൽ വലഞ്ഞിരുന്ന സംസ്ഥാനത്ത് 2023 ഓഗസ്റ്റ് മാസത്തിലെ ആദ്യ ദിവസങ്ങളിലെ കാലാവസ്ഥ സൂചന വ്യക്തമാക്കുന്നതങ്ങനെയാണ്. ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചന പ്രകാരം ഓഗസ്റ്റ് മൂന്നാം തിയതിവരെ സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

02-08-2023 വരെ തെക്കൻ ശ്രീലങ്കൻ തീരത്തിന്റെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, 03-08-2023 വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള കോമോറിൻ പ്രദേശങ്ങളിലും, 31-07-2023 ന് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, കൂടാതെ 03-08-2023ന് മധ്യ ബംഗാൾ ഉൾക്കടലിലും, 01-08-2023 മുതൽ 02-08 -2023 വരെ വടക്കൻ ആന്ധ്രാപ്രദേശ് തീരം, മധ്യ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

03-08-2023 വരെ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.03-08-2023 വരെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും, 31-07-2023 ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, 01-08-2023 ന് തെക്കൻ ബംഗാൾ ഉൾക്കടലിലും, 03-08-2023 ന് ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →