ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരം നവംബർ 26ന് കാര്യവട്ടത്ത് നടക്കും

തിരുവനന്തപുരം : രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ഒരിക്കൽ കൂടി കേരളം വേദിയാകുന്നു. . ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി 20 മത്സരമാണ് കാര്യവട്ടത്ത് നടക്കാനിരിക്കുന്നത്. 2023 നവംബർ 26ന് രാത്രി ഏഴ് മണിയ്ക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.അഞ്ച് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും എട്ട് ട്വന്റി 20 മത്സരങ്ങളുമാണ് ബിസിസിഐ പുറത്തുവിട്ട ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ ഫിക്‌സ്ചറിലുള്ളത്. ഗ്രീൻഫീൽഡിൽ നടക്കുന്ന ആറാമത്തെ രാജ്യാന്തര മത്സരമാണ് നവംബർ 26ന് നടക്കുക.

അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പരമ്പരയിലെ രണ്ടാമത്തേതാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുക. 2023 ഒക്ടോബർ അഞ്ച് മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് നടക്കുക. ഇതിന് പിന്നാലെയാണ് ട്വന്റി 20 പരമ്പര നടക്കുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →