ആലപ്പുഴ – കോവിഡ് ബാധിച്ച് മരിക്കുന്ന ക്രിസ്‌ത്യാനികളുടെ മൃതദേഹം ക്രിമേഷന്‍ യൂണിറ്റുകളില്‍ ദഹിപ്പിച്ചശേഷം ഭസ്‌മം സെമിത്തേരിയിലെത്തിച്ച് അന്തിമോപചാരം പാലിച്ച് അടക്കം ചെയ്യാവുന്നതാണെന്ന് ആലപ്പുഴ രൂപതാദ്ധ്യക്ഷന്‍ ജെയിംസ് ആനാപ്പറമ്പില്‍ അറിയിച്ചു. ആലപ്പുഴ ജില്ലാ കളക്ടറുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും അഭ്യര്‍ത്ഥന മാനിച്ചാണ് പുതിയ തീരുമാനം.
കൊറോണാ വ്യപനം രൂക്ഷമാകുന്ന ഇന്നത്തെ സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ സെമിത്തേരിയില്‍ മറവ് ചെയ്യുന്നത് സുരക്ഷിതമല്ലെന്നും സര്‍ക്കാര്‍ നടപടികള്‍ക്കുശേഷം അതാത് ഇടവകകളില്‍ മൃതദേഹം ദഹിപ്പിക്കണമന്നും അതിനായി മൊബൈല്‍ ക്രിമേഷന്‍ യൂണിറ്റുകളോ പ്രാദേശിക ദഹിപ്പിക്കല്‍ കേന്ദ്രങ്ങളോ ഉപയോഗിക്കാവുന്നതാണെന്നും ബിഷപ്പ് പറഞ്ഞു. എന്നാല്‍ ഭസ്‌മം വീടുകളില്‍ സൂക്ഷിക്കുകയോ ഒഴുക്കി കളയുകയോ ചെയ്യാന്‍ പാടില്ലെന്നും രൂപതാ സര്‍ക്കുലറില്‍ പറയുന്നു. ആലപ്പുഴ ജില്ലയില്‍ മരിച്ച രണ്ടുപേരുടെ സംസ്‌കാരം ഇന്ന് പളളിസെമിത്തേരികളില്‍ നടക്കും

