ചവറ: സ്വകാര്യ നഴ്‌സിംഗ് കോളേജിലെ ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു. കോയിവിള മാമ്പുഴ തെക്കേതില്‍ രുഗ്മിണി (58) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച ശാരീരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ രുഗ്മിണിയെ കരുനാഗപ്പളളി താലൂക്കാശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
രുഗ്മിണി ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആലപ്പുഴ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നടത്തിയ കോവിഡ് ടെസ്‌റ്റില്‍ പോസിറ്റീവായിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇവരുമായി സമ്പര്‍ക്കത്തിലുളളവരെ നിരീക്ഷണത്തിലാക്കി.
ഓച്ചിറയിലെ ഒരു സ്വകാര്യ നേഴ്‌സിംഗ് കോളേജില്‍ സ്വീപ്പറായി ജോലി ചെയ്യുകയായിരുന്നു.
ഭര്‍ത്താവ്: ശശിധരന്‍. മക്കള്‍: ശ്യാംലാല്‍, ശാരി

