ചിറ്റിലഞ്ചേരി (പാലക്കാട്) : കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാറയ്ക്കൽകാട് സുനിത നിവാസിൽ ശബരിനാഥൻ (45) ആണ് മരിച്ചത്. 2023 മേയ് 2ന് ചിറ്റിലഞ്ചേരി നീലിച്ചിറയിലായിരുന്നു അപകടം.
ഉടനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് വടക്കാഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 2023 ജൂലൈ 12 ന് വൈകിട്ടോടെ മരിച്ചു.പരേതരായ വേലായുധന്റെയും തങ്കത്തിന്റെയും മകനാണ്. …

