യഥാർഥ എൻസിപി ഏത്: തീരുമാനം ഉടനെന്ന് സ്‌പീക്കർ മറുപക്ഷത്തുള്ളവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ശരദ് പവാറും, അജിത് പവാറും നൽകിയ കത്തുകൾ പരിഗണനയിൽ

മും​ബൈ: യ​ഥാ​ർ​ഥ പാ​ർ​ട്ടി ഏ​താ​ണെ​ന്നു തീ​രു​മാ​നി​ച്ച​ശേ​ഷ​മാ​കും എ​ൻ​സി​പി​യി​ലെ ഇ​രു​പ​ക്ഷ​വും ന​ൽ​കി​യ ക​ത്തു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നു മ​ഹാ​രാ​ഷ്‌​ട്ര നി​യ​മ​സ​ഭാ സ്പീ​ക്ക​ർ രാ​ഹു​ൽ ന​ർ​വേ​ക്ക​ർ. മ​റു​പ​ക്ഷ​ത്തു​ള്ള​വ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ര​ദ് പ​വാ​റും അ​ജി​ത് പ​വാ​റും ന​ൽ​കി​യ ക​ത്തു​ക​ളെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൻ​സി​പി​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പി​ള​ർ​പ്പു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​നി​ക്ക് ആ ​പാ​ർ​ട്ടി​യെ ര​ണ്ടാ​യി വി​ഭ​ജി​ക്കാ​നാ​വി​ല്ല. ആ​രാ​ണ് എ​ൻ​സി​പി​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​തെ​ന്നാ​ണ് ആ​ദ്യം തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. വൈ​കാ​തെ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

ബി​ജെ​പി- ശി​വ​സേ​ന സ​ർ​ക്കാ​രി​ൽ മ​ന്ത്രി​മാ​രാ​യ അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു പേ​രെ​യും അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ര​ദ് പ​വാ​ർ വി​ഭാ​ഗം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ജ​യ​ന്ത് പാ​ട്ടീ​ൽ സ്പീ​ക്ക​ർ​ക്കു ക​ത്തു ന​ൽ​കി​യി​രു​ന്നു. പു​തി​യ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി അ​ജി​ത് പ​വാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തെ​ന്ന് അ​ജി​ത് വി​ഭാ​ഗ​വും ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ഗ്രൂ​പ്പു​യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ച്ചു. യ​ശ്വ​ന്ത് റാ​വു ച​വാ​ൻ സെ​ന്റ​റി​ൽ ശ​ര​ദ് പ​വാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ നേ​തൃ​യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ ബാ​ന്ദ്ര​യി​ലെ ഭു​ജ്ബ​ൽ നോ​ള​ജ് സി​റ്റി​യി​ലാ​യി​രു​ന്നു അ​ജി​ത് പ​വാ​ർ ഗ്രൂ​പ്പി​ന്റെ യോ​ഗം. 53 എം​എ​ൽ​എ​മാ​രി​ൽ 40 പേ​ർ ത​നി​ക്കൊ​പ്പ​മെ​ന്നാ​ണ് അ​ജി​ത്തി​ന്‍റെ വാ​ദം. രാ​ജ്യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നും മോ​ദി​യെ​പ്പോ​ലെ മ​റ്റൊ​രു നേ​താ​വി​ല്ലെ​ന്നും അ​ജി​ത് പ​റ​ഞ്ഞു. പു​തു​താ​യി സ്ഥാ​ന​മേ​റ്റ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നും അ​ജി​ത്. രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്റെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സും നാ​ഗ്പു​രി​ലാ​ണ്. ഇ​വ​ർ തി​രി​കെ​യെ​ത്തി​യ​ശേ​ഷ​മേ തീ​രു​മാ​ന​മു​ണ്ടാ​കൂ എ​ന്നും അ​ജി​ത്. അ​തേ​സ​മ​യം, താ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ഭാ​ഗ​ത്തി​നു മാ​ത്ര​മേ ത​ന്റെ ചി​ത്രം ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​കാ​ശ​മു​ള്ളൂ എ​ന്നു ശ​ര​ദ് പ​വാ​ർ പ്ര​ഖ്യാ​പി​ച്ചു.

ഇ​തി​നി​ടെ, സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ 04/07/23 ചൊവ്വാഴ്ച ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം പ്ര​തി​പ​ക്ഷ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ടാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കാ​ത്തി​രി​ക്കാ​നാ​ണു തീ​രു​മാ​നം. ശ​ര​ദ് പ​വാ​റി​നും ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്കു​മൊ​പ്പം സം​സ്ഥാ​ന​ത്ത് പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കാ​നും കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →