റഷ്യയിലെ അട്ടിമറി നീക്കത്തിനെതിരായ നടപടികളില്‍ പിന്തുണ അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ ചര്‍ച്ച നടത്തി. റഷ്യയില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ സൈനിക അട്ടിമറി ശ്രമത്തിന് ശേഷം ആദ്യമായാണ് മോദിയും പുടിനും തമ്മില്‍ ചര്‍ച്ച നടത്തിയത്. സൈനിക അട്ടിമറി നീക്കത്തിനെതിരെ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മോദി പിന്തുണ പ്രഖ്യാപിച്ചു. യുക്രെയിന്‍ യുദ്ധവും ചര്‍ച്ച ചെയ്തു.

ജൂണ്‍ 24ന് റഷ്യയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് ക്രമസമാധാനം സംരക്ഷിക്കുന്നതിനും രാജ്യത്ത് സ്ഥിരത ഉറപ്പുവരുത്തുന്നതിനും പുടിന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് ഉന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുണ അറിയിച്ചതായി ക്രംലിന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യ- റഷ്യ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യയിലെ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ച് പുടിന്‍ മോദിയെ ധരിപ്പിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ബലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോവ് മുന്‍കൈയെടുത്ത് നടത്തിയ മദ്ധ്യസ്ഥ ചര്‍ച്ചയിലാണ് സൈനിക നീക്കം വാഗ്നര്‍ ഗ്രൂപ്പ് അവസാനിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →