ഒരു ഫ്രഞ്ച് പത്രത്തിന്റെ മുൻ പേജിൽ വന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മമ്മൂട്ടിക്ക് ഒപ്പം ഭാര്യ സുൽഫത്തും ചിത്രത്തിലുണ്ട്.നടൻ രമേശ് പിഷാരടി ആണ് ഈ പേപ്പറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് മമ്മൂട്ടി. ഇപ്പോഴിത ഇന്ത്യയിൽ മാത്രമല്ല ഫ്രാൻസിലും മമ്മൂട്ടിക്ക് ആരാധകരുണ്ടെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്
