അമേരിക്ക: ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള യാത്രക്കിടെ മുങ്ങിയ ടൈറ്റൻ അന്തർവാഹിനിയുടെ സിഇഒ സ്റ്റോക്കോൺ റഷിനെതിരെ കൊടുത്ത കേസ് പിൻവലിച്ച് ദമ്പതികൾ. അമേരിക്കയിലെ ഫ്ലോറിഡയിൽ താമസിക്കുന്ന ദമ്പതികളാണ് കേസ് റദ്ദാക്കിയത്. ദിവസങ്ങൾക്കു മുൻപാണ് ടൈറ്റൻ പൊട്ടിത്തെറിച്ച് അന്തർവാഹിനിയിലുണ്ടായിരുന്ന റഷ് അടക്കം 5 പേർ മരിച്ചത്.
2018ലാണ് സംഭവം. മാർക്ക് ഹാഗിളും ഭാര്യ ഷാരോൺ ഹാഗിളുമാണ് സ്റ്റോക്കോൺ റഷിനെതിരെ കേസ് നൽകിയത്. 2018 ഫെബ്രുവരിയിൽ തങ്ങൾ ബുക്ക് ചെയ്ത ഡീപ് സീ ഡൈവ് റഷ് തുടർച്ചയായി റദ്ദാക്കി എന്നായിരുന്നു ഇവർ നൽകിയ കേസ്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച അതേ ടൈറ്റനിലായിരുന്നു ഇവരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ടൈറ്റൻ അന്തർവാഹിനി പൊട്ടിത്തെറിച്ച് റഷ് മരിച്ചതോടെയാണ് ഇവർ കേസ് പിൻവലിച്ചത്.