മേയ് 31ന് ബുഡാപെസ്റ്റിലായിരുന്നു നടപടിക്കാസ്പദമായ സംഭവം. ഇംഗ്ലിഷ് റഫറി ആന്തണി ടെയ്‌ലറാണ് മൗറിഞ്ഞോയുടെ അധിക്ഷേപത്തിന് ഇരയായത്. മത്സരത്തിൽ റോമ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുകയും ചെയ്തിരുന്നു. യൂറോപ്പ ലീഗ് ജയിക്കുക മാത്രമായിരുന്നു അടുത്ത സീസണിലെ ചാംപ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ റോമയ്ക്കു മുന്നിൽ ശേഷിച്ചിരുന്നു മാർഗം.
സെപ്റ്റംബറിൽ ആരംഭിക്കുന്ന അടുത്ത യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലായിരിക്കും മൗറിഞ്ഞോ വിലക്ക് നേരിടേണ്ടിവരുക.
ഇത്തരം കുറ്റകൃത്യങ്ങൾക്ക് രണ്ടു മത്സരങ്ങളിലെ വിലക്കാണ് കുറഞ്ഞ ശിക്ഷ. സംഭവം നടന്നതിന്‍റെ അടുത്ത ദിവസം ടെയ്‌ലറെയും കുടുംബത്തെയും റോമ ആരാധകർ വിമാനത്താവളത്തിൽ വച്ചും അധിക്ഷേപിച്ചിരുന്നു.
ഇതു കണക്കിലെടുത്ത് ക്ലബ്ബിന് അമ്പതിനായിരം യൂറോ പിഴയും ചുമത്തിയിട്ടുണ്ട്. അടുത്ത എവേ മത്സരത്തിനുള്ള ടിക്കറ്റ് വിൽക്കാനും അനുമതി നിഷേധിച്ചു.
മത്സരവേദിയായിരുന്ന പുസ്കാസ് അരീനയിൽ റോമ ആരാധകർ വരുത്തിവച്ച നാശനഷ്ടങ്ങൾക്ക് ഹംഗേറിയൻ സോക്കർ ഫെഡറേഷനും ക്ലബ് നഷ്ടപരിഹാരം നൽകേണ്ടിവരും. യൂറോപ്പ ലീഗിലെ അടുത്ത ഹോം മത്സരത്തിൽ ആറായിരം സീറ്റുകളിൽ കാണികളെ പ്രവേശിപ്പിക്കുന്നതിനു യുവേഫ റോമയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

