വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതി: ഷാജൻ സ്കറിയ അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി.

തിരുവനന്തപുരം : വ്യാജവും അപകീർത്തികരവുമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന കേസിൽ ഓൺലൈൻ ചാനൽ മാനേജിങ് ചീഫ് എഡിറ്റർ ഷാജൻ സ്കറിയ അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. വള്ളക്കടവ് മുരളീധരനെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചെന്നാണ് പരാതി. 2023 ഓഗസ്റ്റ് 5ന് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം

ഷാജൻ സ്‌കറിയ, ചാനൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻ മേരി ജോർജ്, കൊല്ലം സബ് എഡിറ്റർ ലക്ഷ്മി കെ.എൽ, റിപ്പോർട്ടർ വിനോദ് വി നായർ, കൊല്ലത്തെ ഫിനാക്ട് സൊലൂഷൻസ് എന്ന സ്ഥാപന ഉടമയും മയ്യനാട് സ്വദേശിയുമായ സന്തോഷ്‌ മഹേശ്വർ എന്നിവരാണ് കേസിലെ പ്രതികൾ.

നേരത്തെ പരാതിയിൽ കേസെടുത്ത കോടതി പ്രതികൾ 2021 ഏപ്രിൽ 27ന് ഹാജരാകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരായ ഷാജൻ സ്കറിയയുടെ ഹർജിയിൽ ഉത്തരവ് ഹൈക്കോടതി പിന്നീട് സ്റ്റേ ചെയ്തു. ഈ സ്റ്റേ നീങ്ങിയതോടെയാണ് പ്രതികൾ 2023 ഓഗസ്റ്റ് 5ന് നേരിട്ട് ഹാജരാകാൻ കോടതി കർശന നിർദ്ദേശം നൽകിയത്. കേസുമായി ബന്ധപ്പെട്ട് ഷാജൻ സ്കറിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന ഹർജിയും കോടതി ഉടൻ പരിഗണിയ്ക്കും. അഡ്വ. വള്ളക്കടവ് മുരളീധരൻ തന്നെയാണ് ഈ ഹർജിയും നൽകിയിരിയ്ക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →