ന്യൂഡല്‍ഹി: ഹൈദരാബാദിലെ ഭാരത് ബയോ ടെക്കിന് കൊവിഡ് വാക്സിന് നിര്‍മിക്കാന്‍ കേന്ദ്രം അനുമതി നല്കി. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് 15 മുതല്‍ വാക്സിന് വിപണിയില്‍ ലഭ്യമായിത്തുടങ്ങുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ ഓഗസ്റ്റ് 15ന് വാക്സിന് തയ്യാറാവുമെന്ന് ഈമാസം ആദ്യം അറിയിച്ചിരുന്നു. കുറഞ്ഞവിലയില്‍ ഇന്ത്യയില്‍ വാക്സിന് നിര്‍മിക്കുന്നതില്‍ പ്രസിദ്ധമായ കമ്പനിയാണ് ഭാരത് ബയോ ടെക്. 1996ല്‍ അമേരിക്കയില്‍നിന്നു തിരികെയെത്തിയ ഗവേഷകരായ ഡോ. കൃഷ്ണയും പത്നി സുചിത്രയും ചേര്‍ന്നു സ്ഥാപിച്ച കമ്പനിയാണ് ഭാരത് ബയോ ടെക്.
ഈ ഓഗസ്റ്റ് 15ഓടെ തീരുമോ ഇന്ത്യക്കാരുടെ കൊവിഡ് ദുരിതം? ഇന്ത്യന്‍ കോവാക്സിന് 15ഓടെ വിപണിയിലെത്തും
