കള്ളക്കടത്തു നടത്തി കൊണ്ടുവരുന്ന സ്വര്‍ണമടങ്ങിയ ബാഗുകള്‍ സ്വപ്‌നയുടെ ഫ്ളാറ്റില്‍ കൊണ്ടുവന്നിരുന്നതായി സിസിടിവി തെളിവു ലഭിച്ചു

തിരുവനന്തപുരം: കള്ളക്കടത്തു നടത്തി കൊണ്ടുവരുന്ന സ്വര്‍ണമടങ്ങിയ ബാഗുകള്‍ സ്വപ്‌നയുടെ ഫ്ളാറ്റില്‍ കൊണ്ടുവന്നിരുന്നതായി തെളിവു ലഭിച്ചു. സരിത്ത്, സ്വപ്‌ന, സന്ദീപ് എന്നിവര്‍ ബാഗുമായി ഫ്ളാറ്റിലേക്ക് വരുന്ന ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. രാത്രികളില്‍ ഉള്‍പ്പെടെ പല സമയത്തും ഇത്തരത്തില്‍ വന്നിട്ടുണ്ട്. ഒരുമാസം മുമ്പാണ് അമ്പലമുക്കിലെ ഫ്ളാറ്റ് സ്വപ്‌ന വാടകയ്ക്ക് എടുത്തത്. പിന്നീട് കുടുംബസമേതം ഇവിടേക്ക് താമസം മാറി. സരിത്തും സന്ദീപും ചേര്‍ന്നാണ് ഫ്ളാറ്റ് ആദ്യം നോക്കാന്‍ വന്നത്. പിന്നീട് മിക്ക ദിവസവും സന്ദീപും സരിത്തും ഈ ഫ്ളാറ്റില്‍ എത്താറുണ്ടായിരുന്നു.

ഇവിടെനിന്നാണ് സ്വപ്‌ന ജോലിക്കു പോയിരുന്നത്. ഈ സമയത്ത് ഒരു ഹാന്‍ഡ് ബാഗ് മാത്രമാണ് കൈയില്‍ ഉണ്ടാവുക. എന്നാല്‍, ചില ദിവസങ്ങളില്‍ വീട്ടിലേക്ക് വരുമ്പോള്‍ വേറെ വലിയ ബാഗുകള്‍ കൊണ്ടുവരുന്നത് സിസിടിവിയില്‍ ദൃശ്യമാണ്. വിമാനത്താവളത്തിലെ ബാഗുകള്‍ പിടികൂടിയ ദിവസങ്ങളില്‍ ഫ്ളാറ്റില്‍ നിന്ന് വലിയ ബാഗുകള്‍ പുറത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒളിവില്‍ പോകുന്നതിനുമുമ്പ് അറ്റാഷേയുമായി സ്വപ്‌ന കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ഫ്ളാറ്റിലെത്തിയ സ്വപ്‌ന കംപ്യൂട്ടര്‍, ലാപ്‌ടോപ്പ് മുതലായവയിലെ ചില ഫയലുകള്‍ നശിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →