ഗ്രാമപഞ്ചായത്തിലെ വാർഡ് സാനിടൈസേഷൻ സമിതികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് സമ്പൂർണ വലിച്ചെറിയൽമുക്ത പദ്ധതി യാഥാർത്ഥ്യമാക്കിയത്.
പെരുങ്കടവിള പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ അധ്യക്ഷനായി. ഹരിതകർമ്മ സേനയും ബഡ്സ് സ്കൂൾ വിദ്യാർഥികളും നിർമിച്ച വിവിധ ഉത്പന്നങ്ങളുടെ വിൽപനയും പരിപാടിയുടെ ഭാഗമായി നടന്നു.

