മേഘമല: തമിഴ്‌നാട് മേഘമലയിൽ തമ്പടിച്ച അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കയറ്റാനുള്ള തമിഴ്‌നാട് വനം വകുപ്പിന്റെ ശ്രമം തുടരുന്നു. നിലവിൽ മേഘമല കടുവാ സങ്കേതത്തിലെ നിബിഢ വനമേഖലയിലാണ് ആനയുള്ളത്. 2023 മെയ് 7ന് രാത്രി മേഘമലയ്ക്ക് പോകുന്ന വഴിയിൽ തമ്പടിച്ച അരിക്കൊമ്പൻ പിന്നീട് കാട്ടിലേക്ക് കയറി.
ആന തമിഴ്‌നാട് ഭാഗത്തേക്ക് വീണ്ടും നീങ്ങിയാൽ ചിന്നമന്നൂർ ജനവാസ മേഖലയിലേക്ക് എത്തും. ജനസാന്ദ്രതയുള്ളതും നിരവധി കൃഷിയിടങ്ങളുമുള്ള സ്ഥലമാണ് ചിന്നമന്നൂർ. അരിക്കൊമ്പൻ ഇവിടേക്കെത്തിയാൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകും. ആനയെ കേരളാ വനമേഖലയിലേക്ക് കടത്താനാണ് തമിഴ്‌നാട് വനം വകുപ്പിന്റെ ശ്രമം.
തമിഴ്‌നാട് വനം വകുപ്പിന്റെ 30 പേരടങ്ങുന്ന പ്രത്യേക സംഘമാണ് മേഘമലയിൽ തമ്പടിച്ചിരികുന്നത്. ഏറ്റവും ഒടുവിൽ അരികൊമ്പനെ കണ്ടത് മേഘമല ഇരവങ്കലാറിൽ ആണ്. ജനവാസ മേഘലയിൽ നിന്ന് ഒള്ളിലാണ് ഈ പ്രദേശം. കൊമ്പൻ ഇവിടെ നിന്ന് ജനവാസ മേഘലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
കേരളം വിവരങ്ങൾ നൽകുന്നില്ലെന്ന് തമിഴ്‌നാടും, സിഗ്‌നൽ ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് കേരളവും വാദിക്കുപറയുന്നു. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്‌നലുകൾ പലപ്പോഴായി തടസ്സപ്പെടുന്നത് നിരീക്ഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്.

