താമരശേരി: താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടിയെ (50) കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. 2023 ഏപ്രിൽ 12 ന് ഉച്ചയോടെയാണ് മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്.
മൂന്നു തവണ ഗ്രാമ പഞ്ചായത്ത് അംഗമായും, ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായുംപ്രവർത്തിച്ചിട്ടുണ്ട്. വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, താമരശ്ശേരി അർബൻ സൊസൈറ്റി ഡയറക്ടർ. എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ കൊല്ലരുകണ്ടി അസൈനാരാണ് ഭർത്താവ്. മക്കളില്ലാത്ത ഇവർ മാതാവിനോടൊപ്പം താമസിച്ചുവരികയായിരുന്നു.

