പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ ഇമാമിന് കുത്തേറ്റു

ന്യൂയോര്‍ക്ക്: യു.എസിലെ ന്യൂജേഴ്‌സിയില്‍ പ്രാര്‍ഥനയ്ക്കിടെ ഇമാമിനു കുത്തേറ്റു. സൗത്ത് പാറ്റേഴ്‌സണിലെ ഒമാര്‍ മോസ്‌കില്‍ കഴിഞ്ഞ ദിവസം പ്രഭാതപ്രാര്‍ഥനയ്ക്കിടെയാണ് സംഭവം. നിസ്‌കാരം നടക്കുന്നതിനിടെ പിന്നില്‍ ഇരുന്നയാള്‍ കത്തിയുമായി ഇമാമിനെ ആക്രമിക്കുകയായിരുന്നു. സെറീഫ് സോര്‍ബ എന്നയാളാണ് ഇമാമിനെ കുത്തിയതെന്നു തിരിച്ചറിഞ്ഞു.

സെന്റ് ജോസഫ്‌സ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇമാം സയിദ് എല്‍നകിബിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവം നടക്കുമ്പോള്‍ 200 വിശ്വാസികള്‍ പള്ളിക്കുള്ളിലുണ്ടായിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും ഒരിക്കലും ഒരു വിദ്വേഷ കുറ്റകൃത്യമാണെന്നു വിശ്വസിക്കുന്നില്ലെന്നും മോസ്‌ക് വക്താവ് പ്രതികരിച്ചു. വിശുദ്ധ റമദാന്‍ മാസത്തില്‍ മധ്യത്തിലാണ് സംഭവമുണ്ടായിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →