ഡൽഹി സേക്രഡ് ഹാർട്ട് കത്തിഡ്രൽ സന്ദർശിച്ച പ്രധാനമന്ത്രിയെ ആർച്ച്‌ ബിഷപ്പ് അനിൽ കുട്ടോയുടെ നേതൃത്വത്തിൽ സ്വീകരിച്ചു

ദില്ലി : ഡൽഹി സേക്രഡ് ഹാർട്ട് കത്തിഡ്രൽ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പള്ളിയിൽ അരമണിക്കൂർ ചെലവിട്ടു. പള്ളിവളപ്പിൽ ദേവദാരു വൃക്ഷതൈയും നട്ടു. 2023 ലെ ഈസ്റ്റർ ദിനത്തിലായിരുന്നു നരേന്ദ്രമോദിയുടെ സന്ദർശനം . ക്രൈസ്തവരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മോദിയുടെ സന്ദർശനവും. ഡൽഹി ആർച്ച്‌ ബിഷപ്പ് അനിൽ കുട്ടോയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ആദ്യമായാണ് ഒരു ക്രൈസ്തവ ദേവാലയത്തിൽ നരേന്ദ്രമോദിയെത്തുന്നത്. പ്രധാനമന്ത്രിയെ വൈദികർ ചേർന്ന് സ്വീകരിച്ചു. ഈസ്റ്റർ ദിനത്തിലെ പ്രാർത്ഥനയിലും പ്രധാനമന്ത്രി പങ്കാളിയായി. പുരോഹിതരുമായും വിശ്വസികളുമായും പ്രധാനമന്ത്രി സംവദിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള ബിഷപ്പുമാർ പ്രാർത്ഥനയിൽ പങ്കെടുത്തു.

2024 തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നാണ് രഷ്ട്രീയ വിലയിരുത്തൽ. കേരളത്തിൽ ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാൻ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈസ്റ്റർ ദിനത്തിലെ ദേവാലയ സന്ദർശനം. 2022ൽ ക്രിസ്മസിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർ‍മുവും ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രൽ സന്ദർശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →