നവാഗതനായ രഘുമേനോന് സംവിധാനം ചെയ്ത് സുമേഷ് ചന്ദ്രന്, ശിവദ എന്നിവർ കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രമായ ജവാനും മുല്ലപ്പൂവും തിയേറ്ററുകളിലെത്തി.ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.
മുല്ലപ്പൂ അലര്‍ജിയുള്ള ജവാന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങള്‍ നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് സംവിധായകന്. ജയശ്രീ ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് കൃഷ്ണനും വേഷമിടുന്നു.
രാഹുല്‍ മാധവ്, ബേബി സാധിക മേനോന്, ദേവി അജിത്ത്, ബാലാജി ശര്‍മ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്. സന്ദീപ് കുമാര്‍, അമ്ബിളി സുനില്‍ ഹരിശ്രീ മാര്ട്ടിന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ബി.കെ. ഹരിനാരാണന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്ക് സംഗീതം നല്കിയിരിക്കുന്നു.
ടു ക്രിയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.



