തൃശൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം അടുത്ത മാസം 7,8,9 തീയതികളില്‍ തൃശൂരില്‍ നടക്കുമെന്നു സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി അറിയിച്ചു.
സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നാളെ ജില്ലയിലെ 1000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. കേരളത്തിന്റെ സാമൂഹിക നവോഥാന ചരിത്രം ആലേഖനം ചെയ്യുന്ന പ്രദര്‍ശനിയുടെ ഉദ്ഘാടനം തെക്കേഗോപുരനടയില്‍ എം.കെ. കുഞ്ഞാല്‍ വൈകിട്ട് ആറിനു നിര്‍വഹിക്കും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിചാരസദസ് രണ്ടു മുതല്‍ ആറു വരെ നടക്കും. ഏഴിനു ഹിന്ദു നേതൃസമ്മേളനത്തില്‍ 300 ല്‍ പരം നേതാക്കള്‍ പങ്കെടുക്കും.

