തിരുവനന്തപുരം: കീം എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രത്തിനു മുന്നില്‍ സാമൂഹിക അകലം പാലിക്കാഞ്ഞതിന് 600 പേര്‍ക്കെതിരേ കേസ്. മെഡിക്കല്‍ കോളേജ്, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലായി കണ്ടാലറിയാവുന്ന 300 പേര്‍ക്ക് എതിരേയാണ് കേസ് എടുത്തത്. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് കീം എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികള്‍ പുറത്തേക്ക് വരുകയും പുറത്ത് രക്ഷാകര്ത്താക്കള് കൂട്ടംകൂടി നില്‍ക്കുകയും ചെയ്തിരുന്നു.
കൊവിഡ് ഭീഷണിക്കിടയിലും വ്യാഴാഴ്ചയാണ് എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സുകള്‍ക്കുള്ള കീം പരീക്ഷ നടത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സര്‍ക്കാര്‍ പരീക്ഷ നടത്തിയതെങ്കിലും പുറത്ത് കൂട്ടംകൂടി നിന്ന രക്ഷാകര്‍ത്താക്കളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വിവാദമായിരുന്നു.

