കണ്ണൂരിൽ വാടക വീട്ടിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും, 20 ഗ്രാം എംഡിഎംഎയും പിടികൂടി

കണ്ണൂർ: കോപ്പാലത്ത് ഒരു വാടക വീട്ടിൽ നിന്നും മൂന്ന് കിലോ കഞ്ചാവും, 20 ഗ്രാം എംഡിഎംഎയും പിടികൂടി. ലഹരി മരുന്നുമായി സ്ത്രീയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കോപ്പാലത്തെ വാടക വീട്ടിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.

മിഥുൻ, റംഷാദ് എന്നിവരും ഒരു സ്ത്രീയുമാണ് പിടിയിലായത്. എക്സൈസ് സംഘം പരിശോധനക്കെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →