റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂമി പോക്കുവരവിന് കൈക്കൂലി; വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

March 27, 2023 - 1:24 pm

തൃശൂര്‍:  ഭൂമി പോക്കുവരവിന് കൈക്കൂലി വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശൂർ  കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായ വർഗീസ് ആണ് വിജിലൻസ് പിടിയിലായത്. മരോട്ടിച്ചാൽ വെട്ടികുഴിച്ചാലിൽ  രാജു വി.എമ്മിന്റെ പരാതിയിലാണ് അറസ്റ്റ്. രാജുവിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനം നൽകുന്നതിന് പോക്ക് വരവ് നടത്താൻ 1000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം കാണാൻ ചെന്നപ്പോൾ 500 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു. തുടർന്നായിരുന്നു വിജിലൻസ് പിടിയിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *