കൊച്ചി: എസ്. എൻ ട്രസ്റ്റിന്റെ ട്രസ്റ്റിയായ കൊല്ലം കടപ്പാക്കട സ്വദേശി പി. സുരേഷ് ബാബു ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിലാണ് കേസെടുത്തത്. 1997 – 98 കാലഘട്ടത്തിൽ കോളേജ് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ നടത്തിപ്പിനായി വെളളാപ്പള്ളി നടേശൻ ജനറൽ കൺവീനറായിരുന്ന കാലത്തായിരുന്നു തട്ടിപ്പ്.
പിരിച്ചെടുത്ത 1,02, 61,296 രൂപയിൽ 48 ലക്ഷം രൂപ തിരിമറി നടത്തിയതായാണ് കേസ്. കേസിൽ സത്യസന്ധനായ പുതിയ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും അന്വേഷണം പൂർത്തിയാവും വരെ കുറ്റപത്രം സമർപ്പിക്കുന്നത് തടയണമെന്നും ഹർജ്ജിയിൽ പറയുന്നു.
കുറ്റപത്രം സമർപ്പിക്കുവാന്‍ കോടതി ക്രൈം ബ്രാഞ്ചിന് രണ്ടാഴ്ച സമയം കൂടി നീട്ടി നൽകിയിരുന്നു. അതോടൊപ്പം പ്രതിയുടെ പരാതി കേൾക്കുവാനും കോടതി നിർദ്ദേശിച്ചു. പണസംബന്ധമായ ചില രേഖകൾ ട്രസ്റ്റിന്റെ അക്കൗണ്ടിലും ലഡ്ജറിലും ഉണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് കുറ്റപത്രവുമെന്നാണ് വെള്ളാപ്പള്ളിയുടെ പരാതി.