ഇപ്പോള്‍ നമ്മുടെ സാസ്‌കാരിക നായകരെല്ലാം സംസ്ഥാനത്തിനുപുറത്തുളള വിഷയങ്ങളെക്കുറിച്ചേ പ്രതികരിക്കാറുളളുവെന്ന്‌ എ.കെ.ആന്റണി

തിരുവനന്തുരം : ബ്രഹമപുരം കത്തുമ്പോള്‍ കേരളത്തിലെ സാംസ്‌കാരിക നായകരെല്ലാം മൗനികളായെന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി. കേരളത്തിലെ സാംസ്‌കാരിക നായകരുടെ പ്രതികരണ ശേഷി എവിടെയോ നഷ്ട്‌പെട്ടിരിക്കുകയാണ്‌. കേരളത്തിലെയും രാജ്യത്തെയും ലോകത്താകമാനമുളള പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ അഭിപ്രായം പറയുന്നവരായിരുന്നു ഒരുകാലത്ത്‌ കേരളത്തിലെ സാസംസാകാരിക നായകരെന്നും അദ്ദേഹം പറഞ്ഞു. തലേക്കുന്നില്‍ ബഷീറിന്റെ സ്‌മരണാര്‍ത്ഥം രൂപീകരിച്ച തലേക്കുന്നില്‍ ബഷീര്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്‌ഘാടനം കെപിസിസി ആസ്ഥാനത്ത്‌ നിര്‍വഹിക്കുകയായിരുന്നു എ.കെ.ആന്റണി.

കൊച്ചിനഗരം 13 ദിവസം ഗ്യാസ്‌ ചെയ്‌മ്പറിലായിട്ട്‌ 99 ശതമാനം സാസംസ്‌കാരിക നായകരും നിശബ്‌ദരായിരുന്നു. ബഹുമാന്യര്‍ ഒരുപാട്‌ പേരുണ്ടെങ്കിലും അവരുടെയെല്ലാം വിശ്വാസ്യതക്ക്‌ കോട്ടം തട്ടിയിരിക്കുകയാണ്‌. ഇപ്പോള്‍ അവര്‍ സംസ്ഥാനത്തിനുപുറത്തുളള വിഷയങ്ങളെക്കുറിച്ചേ പ്രതികരിക്കാറുളളു. ബ്രഹ്മപുരത്തെ നിശ്‌ബ്ദതയില്‍ അവര്‍ക്ക് വലിയ വില നല്‍കേണ്ടിവരും. ടി.പത്മനാഭനെപ്പോലെ അപൂര്‍വം ചിലര്‍ ഒഴികെ സാഹിത്യ കലാ സാംസ്‌കാരിക നായകരെല്ലാം മൗനികളായി. തീപിടുത്തം തടയണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതി ചീഫ്‌ ജസറ്റീസിന്‌ കത്തയച്ച ശേഷമാണ്‌ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്‌ അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക കേരളത്തിന്‌ എന്തുപറ്റിയെന്നുചോദിച്ച എകെ.ആന്റണി പ്രതികരണ ശേഷി എവിടെ പോയെന്ന്‌ ഗൗരവമായി ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട്‌ എല്ലാക്കാലത്തേയും ഇടപാടുകള്‍ അന്വേഷിക്കുമെന്നാണ്‌ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ ഏഴുവര്‍ഷമായി ഒരാളാണ്‌ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന്‌ അദ്ദേഹം ഓര്‍ക്കണമെന്നും ആന്റണി പറഞ്ഞു.

തലേക്കുന്നില്‍ ബഷീര്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്‌ഘാടനം കെപിസിസി ആസ്ഥാനത്ത്‌ എ.കെ. ആന്റണി.നിര്‍വഹിച്ചു. തനിക്കുവേണ്ടി രണ്ടിലൊന്ന്‌ ആലോചിക്കാതെ സീറ്റൊഴിയാന്‍ മനക്കരുത്ത്‌ കാണിച്ച നേതാവാണ്‌ തലേക്കുന്നില്‍ ബഷീറെന്ന്‌ അദ്ദേഹം പറഞ്ഞു. പകരമായി ഒന്നും ചോദിച്ചില്ല. ഒരുവിലപേശലും ഇല്ലാത്ത സംസ്‌കാര സമ്പന്നനും കുലീനനുമായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു തലേക്കുന്നില്‍ ബഷീറെന്നും ആന്‌റണി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →