കരേറ്റ – കാഞ്ഞിലേരി – കുണ്ടേരിപ്പൊയില്‍ – മാലൂര്‍ റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള കൊന്നേരി പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 16 മുതല്‍ കരേറ്റ – കാഞ്ഞിലേരി – പട്ടാരി വരെയുള്ള വാഹനഗതാഗതം രണ്ട് മാസത്തേക്ക് നിരോധിച്ചതായി കെ ആര്‍ എഫ് ബി കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കരേറ്റ നിന്നും പട്ടാരി വഴി മാലൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നീര്‍വ്വേലി – ആയിത്തറ – പട്ടാരി വഴി മാലൂരേക്കും മാലൂരില്‍ നിന്നുള്ള വാഹനങ്ങള്‍ പട്ടാരി – ആയിത്തറ – നീര്‍വേലി വഴിയും പോകേണ്ടതാണ്.