ന്യൂഡല്‍ഹി: ഇന്ത്യയില്‍ പടരുന്ന കോവിഡ് വൈറസ് വകഭേദങ്ങളില്‍ മുഖ്യം ഒമിക്രോണും അതിന്റെ ഉപവകഭേദങ്ങളുമാണെന്നു കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ നാലു മാസത്തിനിടെ 1900ത്തിലേറെ ഒമിക്രോണ്‍ ഉപവകഭേദ കേസുകള്‍ ജനിതകശ്രേണീകരണത്തിലൂടെ രാജ്യത്ത് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ രാജ്യസഭയെ അറിയിച്ചു.
ചൈന, സിംഗപ്പുര്‍, ഹോങ്കോങ്, കൊറിയ, തായ്ലന്ഡ്, ജപ്പാന് എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതു കണക്കിലെടുത്ത് അവിടങ്ങളില്നിന്നെത്തുന്നവര്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ യാത്ര പുറപ്പെടും മുമ്പ് കോവിഡ് ആര്.ടി.പി.സിആര്‍. പരിശോധന നടത്തിയതിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സ്വയംസാക്ഷ്യപത്രവും എയര്‍സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

