
ഇന്ത്യയില്‍ പടരുന്നത് ഒമിക്രോണും ഉപവകഭേദങ്ങളും: കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പടരുന്ന കോവിഡ് വൈറസ് വകഭേദങ്ങളില്‍ മുഖ്യം ഒമിക്രോണും അതിന്റെ ഉപവകഭേദങ്ങളുമാണെന്നു കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ നാലു മാസത്തിനിടെ 1900ത്തിലേറെ ഒമിക്രോണ്‍ ഉപവകഭേദ കേസുകള്‍ ജനിതകശ്രേണീകരണത്തിലൂടെ രാജ്യത്ത് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ രാജ്യസഭയെ അറിയിച്ചു. …