ന്യൂഡല്‍ഹി: ബ്രഹ്മപുരം പ്ലാന്റിന് തീപിടിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കേരള സര്‍ക്കാരിന് നിര്‍ദേശം നല്‍കി കേന്ദ്രം. കൊച്ചിയിലെ പൊതുജനാരോഗ്യ നടപടികള്‍ ഉറപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനത്തിന് പിന്തുണ നല്‍കുമെന്നും ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ട്വീറ്റിലൂടെയാണ് മന്ത്രി ഇക്കാര്യം കുറിച്ചത്. ബ്രഹ്മപുരം വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍, മന്‍സൂഖ് മാണ്ഡവ്യയ്ക്ക് നിവേദനം നല്‍കിയിരുന്നു. പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കരാറുകാരെ വെള്ളപൂശി കൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവന ഇതിനെ തെളിവാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
ബ്രഹ്മപുരം: കേരളത്തോട് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍
