തിരുവനന്തപുരം: കോൺസുലേറ്റിലെ അറ്റാഷെ റാഷിദ് അൽ അഷ്മിയ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം ശക്തമായതോടെ ഇന്ത്യ വിട്ടതായി വിവരം. ഡൽഹി എംബസിയിൽ എത്തിയ ശേഷം അവിടെ നിന്ന് ദുബായിലേക്ക് പോവുകയായിരുന്നു. മൂന്നു ദിവസം മുമ്പാണ് ഇത്. അഷ്മിയയുടെ പേരിലാണ് ആണ് നയതന്ത്ര ചാനലിൽ സ്വർണ മടങ്ങിയ പാഴ്സൽ എത്തിച്ചേർന്നത്. സ്വർണ്ണം പിടിച്ച് ദിവസം അഷ്മിയ സ്വപ്നയെ വിളിച്ചതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയേയും സന്ദീപ് നായരെയും കൊച്ചി എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോൾ സലാമിക്ക് എതിരെ ഗുരുതരമായ ആരോപണം സന്ദീപ് നായർ ഉന്നയിച്ചിരുന്നു. പ്രത്യേകമായി എന്തെങ്കിലും ബോധിപ്പിക്കാൻ ഉണ്ടോ എന്ന് എൻഐഎ പ്രത്യേക കോടതി ജഡ്ജി ചോദിച്ചപ്പോൾ ആയിരുന്നു സന്ദീപ് നായർ ആരോപണമുന്നയിച്ചത്. സ്വർണ്ണം അടങ്ങിയ പാഴ്സൽ വന്നത് അറ്റാഷെയുടെ പേരിലാണ്. അറ്റാഷെയ്ക്കും ഇതിൽ പങ്കുണ്ട് . അറ്റാഷെയേയും അറസ്റ്റ് ചെയ്യണം. തുടങ്ങിയ കാര്യങ്ങളായിരുന്നു കോടതി മുമ്പാകെ സന്ദീപ് നായർ പറഞ്ഞത്.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് അന്വേഷണത്തിൽ യുഎഇ സർക്കാർ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അവസാനഘട്ടത്തിൽ അറ്റാഷെ അടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ അധ്യക്ഷ ഇന്ത്യ വിട്ട സംഭവത്തിന് രണ്ട് മാനങ്ങളാണ് വിലയിരുത്തപ്പെടുന്നത്. സലാമി സ്വന്തം ഇഷ്ടപ്രകാരം ദുബായിലേക്ക് മടങ്ങി എന്നതാണ് ഒന്ന്. യുഎഇയിൽ ഉള്ള ബന്ധങ്ങൾ ഉപയോഗപ്പെടുത്തി സ്വന്തം നില ഭദ്രമാക്കാനുള്ള ചരടുവലികൾക്കാണ് ഇത്. രണ്ടാമത്തെ സാധ്യത എംബസിയുടെ നിർദ്ദേശപ്രകാരം ഇയാളെ തിരിച്ചു വിളിച്ചത് ആകാം.

