രാജീവ് സദാനന്ദൻ മുഖ്യമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവാകുന്നു

തിരുവനന്തപുരം : വിരമിച്ച ഐ എ എസ് ഉദ്യോഗസഥനാണ് ഇദ്ദേഹം. മൂന്ന് മാസത്തേക്കാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. കൊറോണോ വൈറസ് വ്യാപനം അതിവേഗം പടരുന്നസാഹചര്യത്തിലാണ് ഇത്തരത്തിൽ അടിയന്തിര നീക്കം നടത്തിയത്.

ആർദ്രം മിഷൻ, ഇ-ഹെൽത്ത്, കിരൺസർവേ , ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, ആരോഗ്യ നയ രൂപീകരണം എന്നീ ശ്രദ്ധേയമായ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഉദ്ദ്യോഗസ്ഥനാണിദ്ദേഹം. നിപ്പ വൈറസ് വ്യാപന കാലത്ത് ഇദ്ദേഹം കാര്യക്ഷമമായി പ്രവർത്തിച്ചയാളാണ്. ഉപദേശകരുടെ പേരിൽ സർക്കാർ പ്രതിക്കൂട്ടിലായ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് പുതിയ നിയമനമെന്നതും ശ്രദ്ധേയമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →