കൊച്ചി: സ്കൂളുകളില്‍ സ്ഥിരം സംഗീതാധ്യാപകരെ നിയമിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നു ഹൈക്കോടതി. കുറഞ്ഞതു പ്രൈമറി ക്ലാസുകളിലെങ്കിലും സ്ഥിരം നിയമനത്തെക്കുറിച്ചു ചിന്തിക്കണമെന്നു കോടതി വ്യക്തമാക്കി.
കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരില്‍ സംഗീതാധ്യാപകരെ നിയമിക്കാതിരിക്കുന്നതു വിവേചനമാണെന്നും കുട്ടികളുടെയോ പീരിയഡുകളുടെയോ എണ്ണവും അധിക സാമ്പത്തിക ബാധ്യതയും നിയമനത്തിന് മാനദണ്ഡമോ തടസമോ ആവരുതെന്നും കോടതി വ്യക്തമാക്കി. കുട്ടികളുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും ക്ഷേമരാഷ്ട്രത്തില്‍ പ്രധാന്യമുണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് പറഞ്ഞു.
നിയമനം സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംഗീതാധ്യാപകനായ ഹെലന് തിലകം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

