ബാലസൗഹൃദ പഞ്ചായത്ത്: കരുവാറ്റയില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

ആലപ്പുഴ: കരുവാറ്റ ഗ്രാമപഞ്ചായത്ത് അവകാശാധിഷ്ഠിത ബാലസൗഹൃദ പഞ്ചായത്ത് ആക്കുന്നതിനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പതിനെട്ടു വയസ്സ് വരെയുള്ള കുട്ടികളുടെ സമഗ്ര വിവരശേഖരണമാണ് രണ്ടാം ഘട്ടത്തില്‍ തുടങ്ങിയത്.

അതിജീവനം, സംരക്ഷണം, വികസനം, പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കി അറുപത് ചോദ്യങ്ങളുള്ള ചോദ്യാവലിയിലൂടെയാണ് വീടുകയറി വിവരശേഖരണം നടത്തുന്നത്. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയുടെ തിരുവല്ല ക്യാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലോയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടേയും അങ്കണവാടി വര്‍ക്കര്‍മാരുടേയും സഹകരണത്തോടെയാണ് സര്‍വ്വേ നടത്തുന്നത്.

സര്‍വ്വേ ജില്ലാ ശിശുക്ഷേമ സമിതി അംഗം ഡോ.സജി മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സി.വി. അജയകുമാര്‍ അദ്ധ്യക്ഷനായി. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള ഡീന്‍ ഡോ. ജയശങ്കര്‍, ശിശുക്ഷേമ സമിതി അംഗം ഗീതതങ്കമണി, എസ്. അനിത, അനിദത്തന്‍, എം.ആര്‍. രാജി എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →