ആലപ്പുഴ: ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം ദൂരദര്‍ശന്‍ തല്‍സമയം സംപ്രേഷണം ചെയ്യും. ഫെബ്രുവരി 25-ന് വൈകിട്ട് 5.30 മുതല്‍ ഡി.ഡി. ഭാരതി, ഡി.ഡി. മലയാളം ചാനലുകളിലാണ് സംപ്രേഷണം. ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ തല്‍സമയ വിവരണം ഉണ്ടാകും. ഹിന്ദിയില്‍ സന്തോഷി റാണി സാഹ, ഇംഗ്ലീഷില്‍ എസ്.രാധാകൃഷ്ണന്‍, എം.യു. ഹരികൃഷ്ണ, മലയാളത്തില്‍ യു.കെ.സുരേഷ്‌കുമാര്‍, കെ.എസ്.വിജയനാഥ് എന്നിവര്‍ കമന്ററി നല്‍കും.
ചെട്ടികുളങ്ങര കുംഭഭരണി ദൂരദര്‍ശനില്‍ തല്‍സമയം
