മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സാമൂഹിക മാധ്യമ താരം സപ്‌ന ഗില്ലിനെ കോടതി നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഹോട്ടലില്‍ വച്ച് സെല്‍ഫി എടുത്ത ശേഷം കൂടുതല്‍ സെല്‍ഫിക്കായി സപ്‌നയും സംഘവും ശ്രമം നടത്തിയപ്പോള്‍ ഇവരെ മാറ്റിനിര്‍ത്തി ഹോട്ടല്‍ വിട്ട് കാറില്‍പോയ പൃഥ്വി ഷായെ കാറില്‍ പിന്‍തുടര്‍ന്നെത്തി മര്‍ദിക്കുകയും കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്. കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെ സാന്താക്രൂസ് മേഖലയിലെ ഹോട്ടലിലാണ് സംഭവങ്ങളുടെ തുടക്കം. ഇവിടെ പൃഥ്വി ഷായെ കണ്ട സപ്‌നയും അവരുടെ ആണ്‍സുഹൃത്തും കൂടി കൂടുതല്‍ സെല്‍ഫികള്‍ എടുക്കാന്‍ ഷായെ നിര്‍ബന്ധിച്ചു. ഷാ നിരസിച്ചു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. സപ്‌നയ്ക്കു പുറമേ ആണ്‍ സുഹൃത്ത് ഷോഭിത് താക്കൂറും മറ്റ് ആറുപേരും ഷായുടെ പരാതിയില്‍ അറസ്റ്റിലായിട്ടുണ്ട്.
സപ്ന ഗില്‍ നാലുദിവസം പോലീസ് കസ്റ്റഡിയില്‍
