മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുത്; പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരേ ദിലീപ് സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ വ്യാജകാരണങ്ങളാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നതെന്ന് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നതിനെയും സത്യവാങ്മൂലത്തില്‍ എതിര്‍ക്കുന്നുണ്ട്.

കേസിലെ എട്ടാം പ്രതിയാണു ദിലീപ്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്‍, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരുടെയും ശബ്ദം തിരിച്ചറിയുന്നതിനാണു മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കാവ്യ ഉപയോഗിച്ച മൊെബെല്‍ നമ്പര്‍ ഉറപ്പാക്കാനാണ് അമ്മ ശ്യാമളയെ വിസ്തരിക്കണമെന്ന ആവശ്യം.

പിതാവ് മാധവനെ വിസ്തരിക്കുന്നതു ബാങ്ക് ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും സഹോദരന്‍ അനൂപിനെ വിസ്തരിക്കുന്നത് ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമാണ്. ഇതെല്ലാം വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →