കോഴിക്കോട്: ഉപഭോക്താക്കളെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പിയാജിയോ ആപേ വാഹനങ്ങളെക്കുറിച്ച് തെറ്റായതും വ്യാജവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ചില തല്പ്പരകക്ഷികള്ക്കെതിരേ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു.
പിയാജിയോയുടെ പേര്, ഉല്പന്നം, വ്യാപാരമുദ്ര, ഉല്‍പ്പന്ന ത്തിന്റെ പേര്, ലോഗോ എന്നിവയാണ് അനധികൃതമായി ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള നിയന്ത്രണ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് കമ്പനി വാഹനങ്ങള്‍ വില്ക്കുന്നുതെന്നും അധികൃതര്‍ അറിയിച്ചു.
തെറ്റായ വിവരം പ്രചരിപ്പിക്കല്‍: നിയമ നടപടിയെടുക്കും
