അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ്: മൂന്നാംപ്രതിയുടെ ജാമ്യഹര്‍ജി തള്ളി

തലശേരി: അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ മൂന്നാംപ്രതി ചങ്ങരംകുളങ്ങരയിലെ മേലപ്പാട്ട് ഷൗക്കത്തലി (43) സര്‍പ്പിച്ച ജാമ്യഹര്‍ജി ജില്ലാസെഷന്‍സ് കോടതി ജഡ്ജി ജി. ഗിരീഷ് തള്ളി. കണ്ണൂര്‍ ടൗണ്‍, ചക്കരക്കല്ല്, ചെറുപുഴ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതിയാണ്. കണ്ണൂരിലെ സ്ഥാപനത്തില്‍ നിന്നു ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി. അറസ്റ്റിലായ ഷൗക്കത്ത് റിമാന്‍ഡിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →