ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം അനുഭവപ്പെട്ട സാഹചര്യത്തില്‍ തീരപ്രദേശത്ത് ജാഗ്രതാ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് ലഭിച്ചു. അതോടൊപ്പം, കടലില്‍ പോയവരോടെ എത്രയും പെട്ടന്ന് മടങ്ങിവരണമെന്നും നിര്‍ദേശം. കേരള തീരത്ത് മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഇതോടൊപ്പം, സംസ്ഥാനത്ത് മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →