എറണാകുളം: മിൽമ എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ കെ. എസ്.ആർ. ടി. സിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന മിൽമ ഓൺ വീൽസ് പദ്ധതി ചൊവ്വാഴ്ച (ജനുവരി 31) ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.
എറണാകുളം ബോട്ട് ജെട്ടിയിൽ രാവിലെ 10 നാണ് ഉദ്ഘാടനം. മേയർ അഡ്വ. എം. അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. രേണുരാജ് ആദ്യ വില്പന നടത്തും. ടി. ജെ. വിനോദ് എം. എൽ. എ മുഖ്യപ്രഭാഷണം നടത്തും. കോർപറേഷൻ കൗൺസിലർ പത്മജ എസ്. മേനോൻ, എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ ചെയർമാൻ എം. ടി ജയൻ തുടങ്ങിയവർ പങ്കെടുക്കും.