പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടും വനിതാ വിഭാഗത്തില്‍ വയനാടും ജേതാക്കളായി. ഫൈനലില്‍ കോഴിക്കോട് തിരുവനന്തപുരത്തെ (5-0) തോല്‍പ്പിച്ചു. വനിതാ വിഭാഗത്തില്‍ വയനാട് എറണാകുളത്തിനെ (9-3) പരാജയപ്പെടുത്തി.
മികച്ച കളിക്കാര്‍- ജിഷ്ണു സി.എസ്, പിച്ചര്‍ -ശരണ്‍ എസ്, ക്യാച്ചര്‍ മുഹമ്മദ് ഫാസില്‍, ബെസ്റ്റ് ഹോമര്‍ ജിതിന് വനിതാ വിഭാഗത്തില്‍ അജന്ന്യ, പിച്ചര്‍ – അജ്ഞലി, ക്യാച്ചര്‍ – രേവതി. തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മെത്രാപ്പോലീത്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കോഴിക്കോടും വയനാടും ജേതാക്കള്‍
